പത്തനംതിട്ടയിലും കള്ളവോട്ട്; ആറു വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ വോട്ട് ചെയ്തെന്ന്

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലും കള്ളവോട്ട് നടന്നുവെന്ന് പരാതി. ആറന്മുളയിൽ ആറു വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ വോട്ട് ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.

വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ കാരിത്തോട്ട സ്വദേശി വാഴയിൽ വടക്കേചരുവിൽ 94കാരി അന്നമ്മ ജോർജിന്‍റെ പേരിൽ 64കാരി മരുമകൾ അന്നമ്മ മാത്യുയാണ് കള്ളവോട്ട് ചെയ്തതായാണ് പരാതി. വോട്ട് ചെയ്യാൻ വാർഡ് അംഗവും ബി.എൽ.ഒയും ഒത്തുകളിച്ചെന്ന് കലക്ടർക്ക് നൽകിയ പരാതിയിൽ എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സീരിയൽ നമ്പർ മാറി എഴുതിയപ്പോൾ തെറ്റുപറ്റിയെന്നും മരിച്ച വോട്ടരുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ അപേക്ഷ നൽകിയതാണെന്നും ബി.എൽ.ഒ പറഞ്ഞു. 

Tags:    
News Summary - Proxy vote in Pathanamthitta too; That he voted in the name of the deceased six years ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.