കോഴിക്കോട്: പാർട്ടിയുടെ അച്ചടക്കത്തിനും അന്തസിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിന് ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി സസ്പെൻഡ് ചെയ്തു.
നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തൊടുപുഴയിൽ മുസ്‍ലിം ലീഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും ലീഗ് ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം പ്രസ്താവനയിൽ പറഞ്ഞു. ആഹ്ലാദ പ്രകടനങ്ങൾ അതിര് കടക്കരുതെന്ന് സാദിഖലി തങ്ങൾ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയതാണ്.
അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആരായാലും പാർട്ടി അംഗീകരിക്കില്ല. പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും പി.എം.എ. സലാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.