രാഷ്​ട്രപതിയുടെ സ്വീകരണത്തിൽ പ്രോട്ടോകോൾ ലംഘനം -രമേശ് ചെന്നിത്തല

ഹരിപ്പാട്: രാഷ്​ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാൻ ചേപ്പാട് എൻ.ടി.പി.സി ഹെലിപ്പാഡിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല​െയയും കെ.സി. വേണുഗോപാൽ എം.പി​െയയും പ്രോട്ടോകോൾ പാലിക്കാതെ അപമാനിച്ചു. വള്ളിക്കാവ്​ അമൃതാനന്ദമഠത്തിൽ മാത അമ​ൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടിക്ക്​ രാവിലെ 10.30-നാണ്​ രാഷ്​ട്രപതി തിരുവനന്തപുരത്തുനിന്ന്​ ഹെലികോപ്​ടറിൽ എത്തിയത്​.

രാഷ്​ട്രപതിയെ സ്വീകരിക്കുന്നവരുടെ വിവരങ്ങൾ അടങ്ങിയ ലിസ്​റ്റിൽ ജനപ്രതിനിധികളെ സർക്കാർ ഉദ്യോഗസ്ഥർക്കും പിന്നിലാക്കിയതാണ് പ്രോട്ടോകോൾ ലംഘനമായത്​. കലക്ടര്‍, ജില്ല ​െപാലീസ്മേധാവി  എന്നിവര്‍ക്ക് പിന്നില്‍ ചെന്നിത്തല​െയയും കെ.സി. വേണുഗോപാലി​െനയും നിര്‍ത്തിയെന്നാണ് പരാതി. ചെന്നിത്തലയും വേണുഗോപാലും അപ്പോൾതന്നെ ഇൗ പാകപ്പിഴ പ്രോട്ടോകോൾ ഒാഫിസറുടെ ശ്രദ്ധയിൽപെടുത്തി. എന്നിട്ടും പരിഹരിക്കാൻ നടപടിയുണ്ടായില്ല. ഇരുവരും പ്രോ​േട്ടാകാൾ ഒാഫിസറുമായി അൽപനേരം വാഗ്വാദവുമുണ്ടായി. 

ഗവർണർ പി. സദാശിവം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, കലക്ടർ ടി.വി. അനുപമ എന്നിവർക്ക് പിന്നിലായാണ്​ പ്രതിപക്ഷ നേതാവിനും എം.പിക്കും സ്ഥാനം നിർണയിച്ചത്. പഞ്ചായത്ത് പ്രസിഡൻറ്​ എച്ച്. നിയാസിനും ഇവർക്കൊപ്പമായിരുന്നു സ്ഥാനം. 

കാബിനറ്റ് റാങ്കിലുള്ള ജനപ്രതിനിധികളെ​േപാലും പരസ്യമായി അപമാനിക്കുന്നതും അവഹേളിക്കുന്നതുമായ നടപടിയാണ്​ അര​ങ്ങേറിയതെന്നും രാഷ്​ട്രപതിക്ക്​ പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെന്ന് രാഷ്​ട്രപതിയുടെ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളെ ആക്ഷേപിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - Protocol Violation in Reception of President - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.