കോട്ടായി: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ ഗ്രൂപ് അടിസ്ഥാനത്തിൽ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പാലക്കാട് ഡി.സി.സി പ്രസിഡന്റിനെതിരെ കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രതിഷേധസംഗമത്തോടൊപ്പം മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷനും നടത്തി.
കൺവെൻഷൻ കോട്ടായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കോട്ടായിയിലെ പാവപ്പെട്ട ജനതയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ക്ഷേമവും സംരക്ഷണവുമാണ് മുഖ്യ അജണ്ടയെന്നും ഡി.സി.സി ഇത് പരിഗണിക്കുന്നില്ലെങ്കിൽ ആരുമായി കൂട്ടുകൂടണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് ജില്ല-ബ്ലോക്ക് കമ്മിറ്റികളിൽനിന്ന് രാജിവെച്ച മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി സറീന, ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി സുന്ദരൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി പി.പി. സുധ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ബി. ശശിധരൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുലൈമാൻ, യൂത്ത് കോൺഗ്രസ് ഭാരവാഹി മുഹമ്മദ് നൗഫൽ, ന്യൂനപക്ഷ കോൺഗ്രസ് ഭാരവാഹി മുത്തുക്കുട്ടി, മണ്ഡലം ഭാരവാഹി ശാന്തകുമാർ, മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.