പ്രതിഷേധം; ശബരിമല ദർശനത്തിന്​ എത്തിയ ട്രാൻസ്​ജെൻഡർ തിരിച്ചുപോയി

ശബരിമല: ദർശനത്തിന്​ എത്തിയ ട്രാൻസ്​ജെൻഡർ പ്രതിഷേധം മൂലം തിരിച്ചുപോയി. പുലർച്ചെ ആറരയോടെ ദർശനത്തിന്​ എത്തിയ കയൽ എന്ന ​ട്രാൻസ്​ജെൻഡർ യുവതിയാണ്​ തിരികെ പോയത്​. ആറരക്ക്​ പമ്പയിലെത്തിയ ഇവർക്ക്​ നേതെ ശക്​തമായ പ്രതിഷേധമുണ്ടായി.

ആദ്യം സാരി ഉടുത്ത്​ എത്തിയിരുന്ന കയൽ പമ്പയിലെ ഗാർഡ്​ റൂമിൽ നിന്ന്​ വസ്​ത്രം മാറി പുരുഷവേഷം ധരിച്ചു. ഇതറിഞ്ഞതോടെ ഗാർഡ്​റൂമിനു സമീപം പ്രതിഷേധക്കാർ തടിച്ചു കൂടി. പ്രതിഷേധക്കാർ വർധിച്ചതോടെ ശബരിമല ദർശനത്തിൽ നിന്ന്​ പിൻമാറുകയാണെന്ന്​ കയൽ തശന്ന പൊലീസിനെ അറിയിക്കുകയായിരുന്നു.

താൻ അയ്യപ്പ ഭക്​തയാണെന്നും 17 വർഷമായി ശബരിമല ദർശനം നടത്തുന്നുണ്ടെന്നും കയൽ പറഞ്ഞു. നേരത്തെ ഒരു സംഘം ട്രാൻസ്​ജെൻഡേഴ്​സ്​ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ട്രാൻസ്​ജെൻഡറുകളെ തടയേണ്ടതില്ലെന്ന്​ തന്ത്രിയും പന്തളം രാജകുടുംബവും അറിയിച്ചിരുന്നു.

Tags:    
News Summary - Protest Against Transgender - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.