കുഞ്ഞാലിപ്പാറ ഖനനത്തിനെതിരെ സമരം ശക്​തമാകുന്നു; നാട്ടുകാർ ടിപ്പറുകൾ തടഞ്ഞു

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ കുഞ്ഞാലിപ്പാറയില്‍ കോടശേരി മലയോരത്ത്​ പ്രവർത്തിക്കുന്ന എടത്ത ാടന്‍ ഗ്രാനൈറ്റ്‌സിനെതിരായ സമരം ശക്തം. കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍, വെള്ളിയാഴ്ച രാവിലെ ക് രഷറില്‍ നിന്ന് ലോഡുമായി വന്ന ടിപ്പറുകള്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരുടെ സംഘമാണ് ലോറികള് ‍ തടഞ്ഞിട്ടത്. ക്രഷറിലേക്ക് കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കയറ്റാനെത്തിയ ലോറികൾ സമരക്കാർ മടക്കി അയക്കുകയും ചെയ്​ത ു.

പ്രതിഷേധം കനത്തതോടെ, വെള്ളിക്കുളങ്ങര സ്‌റ്റേഷനില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ സി.വി.ലൈജുമോ​​െൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കണമെന്ന്​ പൊലീസ് ആവശ്യപ്പെ​ട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. അതിനി​െട, സ്ഥലത്തെത്തിയ ക്രഷര്‍ നടത്തിപ്പുകാരുടെ പ്രതിനിധികളോടും നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു. ടിപ്പറുകൾ തിരികെ ക്രഷറിലേക്ക് തന്നെ കൊണ്ടുപോയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

ക്രഷറും ക്വാറിയും അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന് സമരത്തിന് നേതൃത്വം നല്‍കി വരുന്ന രാജ്കുമാര്‍ രഘുനാഥ് പറഞ്ഞു. കുഞ്ഞാലിപ്പാറയിലെ ഖനനം വൻ ദുരന്തം ക്ഷണിച്ചുവരുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലമ്പൂർ കവളപ്പാറയി​േലതു പോലുള്ള ദുരന്തമുണ്ടാകുമെന്ന ഭയമാണ് നാല് വര്‍ഷത്തെ ഇടവേളക്ക്​ ശേഷം സമരം വീണ്ടും ശക്തമാക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്. ക്രഷറില്‍ വന്‍തോതില്‍ കെട്ടിനിര്‍ത്തുന്ന വെള്ളവും കുന്നു കൂട്ടിയിരിക്കുന്ന മണ്ണും മഴയില്‍ കുത്തിയൊലിച്ചെത്തിയാല്‍ താഴ്വാരത്തെ വീടുകള്‍ നശിക്കാൻ സാധ്യതയുണ്ട്​.

പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മല ഇടിയാനും വഴിവെക്കും. ക്വാറിയിലെ ഉഗ്ര സ്‌ഫോടനത്തി​ല്‍ സമീപത്തെ വീടുകള്‍ക്ക് ഇതിനകം വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ക്രഷറില്‍ പത്തോളം കുഴല്‍ക്കിണറുകള്‍ നിർമിച്ചതായും ഇതേത്തുടര്‍ന്ന് പരിസര പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ്​ താഴ്ന്നതായും പരാതിയുണ്ട്​. ക്രഷറില്‍ നിന്നുള്ള ടോറസ് ലോറികള്‍ അടക്കമുള്ളവ ഇവിടത്തെ ഇറിഗേഷന്‍ കനാല്‍ ബണ്ടിലൂടെയാണ് കടന്നുപോകുന്നത്. ഇങ്ങനെ നിരന്തരമായി ഭാര വണ്ടികള്‍ കടന്നുപോകുന്നത് കനാല്‍ബ ണ്ട് തകരാന്‍ കാരണമാകുമെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു.


Tags:    
News Summary - Protest against quarries in Kunjali para

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.