പുതുവൈപ്പ്​ എൽ.പി.ജി സംഭരണി: പ്രതിഷേധം ശക്​തമാകുന്നു

കൊച്ചി: പുതുവൈപ്പിൽ ഇന്ത്യൻ ഒായിൽ കോർപറേഷ​​​െൻറ നിർദിഷ്​ട എൽ.പി.ജി സംഭരണി പദ്ധതിക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെടുന്നു. വെള്ളിയാഴ്​ച നഗരത്തിലടക്കം വിവിധയിടങ്ങളിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി.  ലാത്തിച്ചാർജിൽ സ്​ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേർക്ക്​ പരിക്കേറ്റു. അഞ്ഞൂറോളം ​സമരസമിതി പ്രവർത്തകർ​ അറസ്​റ്റിലായി.

വെള്ളിയാഴ്​ച രാവിലെ ഗോശ്രീ ഒന്നാം പാലം ഉപരോധിക്കാനാണ്​ ആദ്യം സമരസമിതി തീരുമാനിച്ചിരുന്നത്​. സംഭരണി നിർമാണസ്​ഥലത്ത്​ തൊഴിലാളികള്‍ എത്തിയെന്ന്​ അറിഞ്ഞതോടെ സമരക്കാർ രാവിലെ എട്ടോടെ പുതുവൈപ്പ് സ​​െൻറ്​ സെബാസ്​റ്റ്യന്‍സ് പള്ളി പരിസരത്തുനിന്ന്​  പ്രകടനമായി ഇവിടേക്കെത്തി. പൊലീസ്​ വലയം തീര്‍ത്തെങ്കിലും സമരക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ലാത്തി വീശി. 
 

ഹൈകോടതി ജങ്​ഷനിൽ എൽ.പി.ജി വിരുദ്ധസമിതി നടത്തിയ റോഡ്​ ഉപരോധത്തെത്തുടർന്ന്​ പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം
 


ഉപരോധത്തിന്​  ശ്രമിച്ചതിന്​ സമരസമിതി നേതാക്കളെയും കണ്ടാല്‍ അറിയാവുന്നവരെയും ചേർത്ത്​ 300 പേര്‍ക്കെതി​േര പൊലീസ് കേസെടുത്തിട്ടുണ്ട്.  കുട്ടികളെ സമരത്തിലേക്ക്​ ​െകാണ്ടുവന്നതിനു ജുവനൈല്‍ ജസ്​റ്റിസ് ആക്ട് പ്രകാരം ആറു കുട്ടികളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു.  സി.ആർ. നീലകണ്​ഠൻ ഉ​ൾപ്പെടെ 150ഒാളം പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​ത്​  നീക്കി. പ്രതി​േ​ഷധ സമരങ്ങളിൽ കുട്ടികളെ മറയാക്കുന്നത്​ ​​െതറ്റായ പ്രവണതയാണെന്നും ഇത്​ ബാലാവകാശനിയമത്തി​​​െൻറ ലംഘനമായി കണക്കാക്കി​ കേസ്​ രജിസ്​റ്റർ ചെയ്യുമെന്നും സിറ്റി ​െഡപ്യൂട്ടി പൊലീസ്​ കമീഷണർ യതീഷ്​ ചന്ദ്ര പറഞ്ഞു.

Tags:    
News Summary - Protest against LPG terminal at Puthuvype

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.