മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രതിഷേധ മാർച്ച്; പൊലീസ് ലാത്തിച്ചാർജ്, പ്രദേശത്ത് സംഘർഷം

കണ്ണൂർ: ജന്മനാടായ കണ്ണൂരിലും മുഖ്യമന്ത്രി പിണറായി വിജയന്​ നേരെ പ്രതിപക്ഷ സംഘടനകളുടെ വൻ പ്രതിഷേധം. തളിപ്പറമ്പിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കരിമ്പം കില കാമ്പസിലെ വേദിക്ക് സമീപം യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് രണ്ടു തവണ ലാത്തിവീശി. നിലത്തുവീണ പ്രവർത്തകനെ പൊലീസ് മർദിച്ചതായും റിപ്പോർട്ട്.

രാവിലെ മുഖ്യമന്ത്രി താമസിച്ച കണ്ണൂർ ഗവ. ഗസ്റ്റ്​ ഹൗസിലേക്ക്​ യൂത്ത്​ കോൺഗ്രസ്​ മാർച്ച്​ നടത്തി. മാർച്ച്​ പൊലീസ്​ ബാരിക്കേഡ്​ ഉപയോഗിച്ച്​ തടഞ്ഞു. ബാരിക്കേഡ്​ തകർത്ത്​ അകത്ത്​ കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക്​ നേരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ സുദീപ്​ ജെയിംസിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ്​ പ്രതിഷേധിക്കാനെത്തിയത്​. തുടർന്ന്​ പ്രവർത്തകരെ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ നീക്കി​. 

Full View

മുഖ്യമന്ത്രിയു​ടെ പരിപാടി നടക്കുന്ന കരിമ്പം കില കാമ്പസിലേക്ക്​ യൂത്ത്​ലീഗ് പ്രവർത്തകർ കറുത്ത കൊടിയേന്തി പ്രതിഷേധ മാർച്ച്​ നടത്തി​. തളിപറമ്പ്​ ബ്ലോക്ക്​ ഓഫിസിന്​ മുന്നിൽ പ്രതിഷധക്കാരെ പൊലീസ്​ ബാരിക്കേഡ്​ ഉപയോഗിച്ച്​ തടഞ്ഞു​. സ്ഥലത്ത്​ സംഘർഷ സാധ്യത നിലനിൽക്കുകയാണ്​. കില കാമ്പസിന്​ മുന്നിൽ മുഖ്യമന്ത്രിക്ക്​ നേരെ കരി​ങ്കൊടി കാണിക്കാനുള്ള നീക്കവും യൂത്ത്​ ലീഗ്​ പ്രവർത്തകർ നടത്തുന്നുണ്ട്​.

കണ്ണൂർ തളാപ്പിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്ക്​ നേരെ കരി​ങ്കൊടി കാണിച്ചു. ഇതിനിടെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കില കാമ്പസിൽ നിലവിൽ കറുത്ത മാസ്​ക്​ ധരിച്ചവരെയു പൊലീസ്​ കടത്തി വിടുന്നുണ്ട്​. കറുത്ത വസ്ത്രങ്ങളിഞ്ഞവരേയും പൊലീസ്​ തടയുന്നില്ല.

മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന്​ കനത്ത പൊലീസ്​ സുരക്ഷയാണ്​ കണ്ണൂർ ജില്ലയിൽ ഏ​ർ​പ്പെടുത്തിയിരിക്കുന്നത്​. ഡി.ഐ.ജി രാഹുൽ ആർ. നായർക്കാണ്​ സുരക്ഷ ചുമതല. മുഖ്യമ​ന്ത്രി തളിപറമ്പിൽ നടക്കുന്ന പൊതുപരിപാടിയിൽ പ​ങ്കെടുക്കാൻ ഗസ്റ്റ്​ ഹൗസിൽ നിന്ന്​ ഇറങ്ങുന്നതിന്​ തൊട്ടുമുമ്പാണ്​ പ്രതിഷേധം.

പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളുടെ പ്ര​തി​ഷേ​ധത്തിന്‍റെ പശ്ചാത്തലത്തിൽ ക​ണ്ണൂരിലെ പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് വ​ന്‍ സു​ര​ക്ഷാ​സ​ന്നാ​ഹമാണ് പൊ​ലീ​സ് ഒ​രു​ക്കിയിട്ടുള്ളത്. സു​ര​ക്ഷ​ക്കാ​യി 500ൽ​പ​രം പൊ​ലീ​സു​കാ​രെ​യാ​ണ് ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ക്കു​ക. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഞ്ചാ​ര​പാ​ത​യി​ലും പൊ​തു​പ​രി​പാ​ടി ന​ട​ക്കു​ന്ന കി​ല ത​ളി​പ്പ​റ​മ്പ് കാ​മ്പ​സി​ലും പ്ര​തി​ഷേ​ധ സാ​ധ്യ​ത​യു​ണ്ട്. സ​ഞ്ചാ​ര​പാ​ത​യി​ല്‍ എ​വി​ടെ​യൊ​ക്കെ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ധ​ർ​മ​ശാ​ല മു​ത​ൽ ക​രി​മ്പം വ​രെ റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും പൊ​ലീ​സി​നെ വി​ന്യ​സി​ക്കും. ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വി​നാ​ണ് സു​ര​ക്ഷ​ചു​മ​ത​ല. പ​രി​പാ​ടി തു​ട​ങ്ങു​ന്ന​തി​ന് ഒ​രു ​മ​ണി​ക്കൂ​ർ മു​മ്പ് ത​ന്നെ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും കി​ല കാ​മ്പ​സി​ൽ എ​ത്ത​ണ​മെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ർ​ദേ​ശം. വേ​ദി​യി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടൂ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജി​ല്ല​യി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന പാ​ത​യി​ൽ മ​ന്ന മു​ത​ൽ പൊ​ക്കു​ണ്ട് വ​രെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി തീ​രു​ന്ന​തു​വ​രെ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് പൊ​ലീ​സ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ബ​സ് ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, ആം​ബു​ല​ൻ​സു​ക​ളും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി​വി​ടു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

ക​രി​മ്പം കി​ല കാ​മ്പ​സി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

Tags:    
News Summary - Protest against CM in Kannur too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.