പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ: ലക്ഷ്യം കാണുംവരെ പ്രക്ഷോഭമെന്ന് എം.പിമാർ

കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള മം​ഗ​ളൂ​രു പ്ര​ദേ​ശം (ഉ​ള്ളാ​ൾ ഉ​ൾ​പ്പെ​ടെ) ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ​നി​ന്ന് മാ​റ്റി സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ സോ​ണി​ന് കീ​ഴി​ലു​ള്ള മൈ​സൂ​രു ഡി​വി​ഷ​ന് ന​ൽ​കാ​നു​ള്ള റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ നീ​ക്കം അ​ന്യാ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വും മ​ല​ബാ​റി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് യു.​ഡി.​എ​ഫ് എം.​പി​മാ​രാ​യ എം.​കെ രാ​ഘ​വ​നും ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​റും സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് കൊ​ല​ച്ച​തി​യാ​ണ്. അ​ത്യ​ന്തം നി​ഗൂ​ഢ​മാ​ണ് കാ​ര്യ​ങ്ങ​ൾ. പ്ര​തി​വ​ർ​ഷം 1100 കോ​ടി​രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ന് ഉ​ണ്ടാ​വു​ക. നാ​ടി​നെ മൊ​ത്തം ബാ​ധി​ക്കു​ന്ന ഭ​യാ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണി​ത്.

ഈ ​തീ​രു​മാ​നം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ന്റെ റെ​യി​ൽ​വേ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ ആ​ദ്യ​ഘ​ട്ട സ​മ​ര​മെ​ന്ന നി​ല​യി​ൽ ആ​ഗ​സ്റ്റ് 26ന് ​തി​രു​വോ​ണ നാ​ളി​ൽ യു.​ഡി.​എ​ഫ് എം.​പി​മാ​ർ പാ​ല​ക്കാ​ട് ഡി.​ആ​ർ.​എം (ഡി.​ആ​ർ.​എം) ഓ​ഫി​സി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​മി​രി​ക്കും. തു​ട​ർ​സ​മ​ര​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ ന​ട​ത്തും. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും പി​ന്തു​ണ​വേ​ണ​മെ​ന്ന് എം.​പി​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

‘എ​ല്ലാം നി​ഗൂ​ഢം; പി​ന്നി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള റെ​യി​ൽ​വേ മ​ന്ത്രി’

സം​സ്ഥാ​ന​ത്തി​ന്റെ റെ​യി​ൽ​വേ ഘ​ട​ന​യെ ത​ന്നെ മാ​റ്റി​യെ​ഴു​തു​ന്ന പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വെ​ട്ടി​മു​റി​ച്ച പ്ര​ധാ​ന​പ്പെ​ട്ട ഒ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത് കേ​ര​ള സ​ർ​ക്കാ​റു​മാ​യോ സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളു​മാ​യോ മു​ൻ​കൂ​ട്ടി​യു​ള്ള ഒ​രു​വി​ധ ച​ർ​ച്ച​യോ അ​റി​യി​പ്പോ ഇ​ല്ലാ​തെ​യാ​ണെ​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. എ​ല്ലാം നി​ഗൂ​ഢ​മാ​ണെ​ന്നും പി​ന്നി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള റെ​യി​ൽ​വേ മ​ന്ത്രി​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. മം​ഗ​ളൂ​രു തു​റ​മു​ഖ​വു​മാ​യും സ​മീ​പ സ്റ്റേ​ഷ​നു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് ഡി​വി​ഷ​ന് പ്ര​തി​വ​ർ​ഷം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന 1,000 മു​ത​ൽ 1,100 കോ​ടി വ​രെ​യു​ള്ള ഭീ​മ​മാ​യ വ​രു​മാ​ന​മാ​ണ് ഇ​തി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​ത്. 1956ൽ ​പാ​ർ​ല​മെ​ന്റി​ൽ ന​ൽ​കി​യ ഉ​റ​പ്പി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ, 2007ൽ ​കോ​യ​മ്പ​ത്തൂ​ർ പ്ര​ദേ​ശം ന​ഷ്ട​പ്പെ​ട്ട​തി​ന് ശേ​ഷം നേ​രി​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ വെ​ട്ടി​മു​റി​ക്ക​ലാ​ണി​ത്.

ഈ ​തീ​രു​മാ​നം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യി ബാ​ധി​ക്കും. ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പ്ര​തി​ദി​നം ആ​ശ്ര​യി​ക്കു​ന്ന, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ, മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ഇ​നി മു​ത​ൽ മ​റ്റൊ​രു ഡി​വി​ഷ​ന്റെ കീ​ഴി​ലാ​കു​ന്ന​തോ​ടെ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ ഏ​കോ​പ​ന​വും റെ​യി​ൽ​വേ വി​ക​സ​ന പ​ദ്ധ​തി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​കും. മം​ഗ​ലാ​പു​രം വി​ഭ​ജി​ക്ക​പ്പെ​ടു​ന്ന​തോ​ടെ സ്റ്റേ​ബ്ലിം​ഗ് ലൈ​നോ​ട് കൂ​ടി​യ ഏ​ക ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നും​പൂ​ർ​ണ​മാ​യ പി​റ്റ് ലൈ​നു​മാ​ണ് ന​ഷ്ട​മാ​വു​ന്ന​ത്. മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന വെ​സ്റ്റ് കോ​സ്റ്റ്, ചെ​ന്നൈ മെ​യി​ൽ, മാ​വേ​ലി, മ​ല​ബാ​ർ, ഏ​റ​നാ​ട്, പ​ര​ശു​റാം, കോ​യ​മ്പ​ത്തൂ​ർ ഇ​ന്റ​ർ​സി​റ്റി, മം​ഗ​ലാ​പു​രം വ​ന്ദേ ഭാ​ര​ത് ഉ​ൾ​പ്പെ​ടെ പ​തി​നാ​റോ​ളം ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ഡി​വി​ഷ​ന് ന​ഷ്ട​മാ​വും. മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ ല​ഭ്യ​ത​യും എ​മ​ർ​ജ​ൻ​സി ക്വാ​ട്ട​യും ഡി​വി​ഷ​നും സോ​ണും മാ​റു​ന്ന​തോ​ട് കൂ​ടി കു​ത്ത​നെ കു​റ​യും. അ​തി​നാ​ൽ, 2026 ആ​ഗ​സ്റ്റ് 21ലെ ​ഉ​ത്ത​ര​വ് അ​ടി​യ​ന്തി​ര​മാ​യി മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും, കേ​ര​ള സ​ർ​ക്കാ​രു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും യു ​ഡി എ​ഫ് എം.​പി​മാ​ർ സം​യു​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​പ്പം ഈ ​കൈ​മാ​റ്റം പാ​ല​ക്കാ​ട് ഡി​വി​ഷ​ന്റെ വ​രു​മാ​നം, ജീ​വ​ന​ക്കാ​ർ, സ​ർ​വി​സു​ക​ൾ എ​ന്നി​വ​യി​ൽ വ​രു​ത്തു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ധ​വ​ള​പ​ത്രം (വൈ​റ്റ് പേ​പ​ർ) പു​റ​പ്പെ​ടു​വി​ച്ച് പാ​ർ​ല​മെ​ന്റി​ൽ സ​മ​ർ​പ്പി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ട​ല്ല തീ​രു​മാ​നം വ​ന്ന​തെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. അത് വിശ്വസനീയമല്ല. ആ​ശ​ങ്ക​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ, റെ​യി​ൽ​വേ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ, പാ​സ​ഞ്ച​ർ അ​സോ​സി​യേ​ഷ​നു​ക​ൾ, വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​മാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. 

Tags:    
News Summary - Palakkad Division bifurcation: MPs state that protests will continue until the goal is achieved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.