പീഡനക്കേസ് പ്രതിയായ കണ്ണൂർ സർവകലാശാല പ്രഫസർക്ക് സസ്പെൻഷൻ

കണ്ണൂർ: വിദ്യാർഥിനിയെ ഓഫിസിലും ഹോട്ടൽ മുറിയിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കണ്ണൂർ സർവകലാശാല പ്രഫസർക്ക് സസ്പെൻഷൻ.

പാലയാട് കാമ്പസിലെ ഇംഗ്ലീഷ് പഠനവിഭാഗം പ്രഫസർ കോഴിക്കോട് കുറ്റ്യാടി സ്വദേശി ഡോ. കെ.കെ. കുഞ്ഞഹമ്മദിനെയാണ് (48) വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ വർഷം മാർച്ച് ഏഴ്, എട്ട്, 14 തീയതികളിലായി പ്രലോഭിപ്പിച്ചും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ധർമടം പൊലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. സസ്പെൻഷന് ഈ മാസം 18 മുതൽ മുൻകാല പ്രാബല്യമുണ്ട്.

Tags:    
News Summary - Professor accused of sexual harassment suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.