പ്രഫ. റെയ്‌നോള്‍ഡി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

പ്രഫ. റെയ്‌നോള്‍ഡ് ജിദ്ദ മലയാളികളുടെ പ്രിയങ്കരന്‍ - പ്രവാസി സംസ്‌കാരിക വേദി

ജിദ്ദ: പ്രവാസി സാംസ്കാരിക വേദി സ്ഥാപക ചെയർമാനും ജിദ്ദയിലെ മലയാളി സമൂഹത്തിനു പ്രിയങ്കരനുമായിരുന്ന പ്രഫ. റെയ്‌നോള്‍ഡ് ഇട്ടൂപ്പി​​െൻറ ആകസ്മിക വേര്‍പാടില്‍ പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ദുഖവും അനുശോചനവും രേഖപ്പെടുത്തി. ജിദ്ദയില്‍ വേദി കെട്ടിപ്പടുക്കുന്നതില്‍ ത​േൻറതായ സംഭാവനകള്‍ അര്‍പ്പിച്ച ശേഷമാണ് 2014ല്‍ അദ്ദേഹം പ്രവാസ ജീവിതത്തോട് വിടപറഞ്ഞത്. 

ഏതൊരാള്‍ക്കും ഏതു സമയത്തും ബന്ധപ്പെടാവുന്ന സൗമ്യ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട സവിശേഷത. നാട്ടിലേക്ക് മടങ്ങിയിട്ടും ജിദ്ദയിലെ സുഹൃത്തുക്കളുമായി സമൂഹ മാധ്യമങ്ങളിലുടെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രഫ. റെയ്‌നോള്‍ഡ് ഏറ്റവും അവസാന ദിവസങ്ങളില്‍ പ്രവാസി ജിദ്ദ നല്‍കിയ യാത്രയയപ്പി​​െൻറ ചിത്രങ്ങളാണ് ഫേസ്ബുക്കിലും മറ്റും പങ്കുവെച്ചിരുന്നത്. ജിദ്ദയില്‍ മലയാളി സായാഹ്നങ്ങളെ ത​​െൻറ വിജ്ഞാനം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും ധന്യമാക്കിയ മഹദ് ജീവിതത്തെ പ്രവാസി സമൂഹം എന്നും സ്മരി​ക്കുമെന്നും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി അശ്‌റഫ് പാപ്പിനിശ്ശേരി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 


പ്രഫ. റെയ്‌നോൾഡ്​ ഗുരുതുല്യനായ കാരണവർ -ഐ.എം.സി.സി

ജിദ്ദയിലെ പ്രവാസി സമൂഹത്തി​​െൻറ ഗുരുതുല്യനായ കാരണവരായിരുന്നു പ്രിയപ്പെട്ട പ്രഫ. റെയ്നോൾഡെന്നും അദ്ദേഹത്തിന്  നിത്യശാന്തി നേരുന്നതായും ഐ.എം.സി.സി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. നിരവധി പ്രവാസി സുഹൃത്തുക്കളുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പോഷിപ്പിക്കുന്നതിനും ആശയസംവേദന സിദ്ധികള്‍ മെച്ചപ്പെടുത്തുന്നതിനും  ജ്യേഷ്ഠസഹോദരനെപ്പോലെ അദ്ദേഹം മുന്നിൽനിന്ന് പ്രവര്‍ത്തിച്ചു. 

ഇതിനായി ഇംഗ്ലീഷ് സ്പീക്കേഴ്‌സ് ഫോറം എന്ന പേരിൽ ജിദ്ദയിൽ ഒരു ക്ലബ്ബ് തന്നെ അദ്ദേഹം സ്ഥാപിച്ചിരുന്നു. ജാഡകളോ താന്‍പോരിമയോ തൊട്ടുതീണ്ടാത്ത,  വിനയത്തോടെയുള്ള ഇടപഴകലും കുലീനമായ പെരുമാറ്റവും അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കിയിരുന്നതായും ഐ.എം.സി.സി അനുസ്മരിച്ചു.

Tags:    
News Summary - prof. reynold obitury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.