തൃശൂർ: സി.പി.എം ജില്ല സെക്രേട്ടറിയറ്റ് മുൻ അംഗവും കോളജ് അധ്യാപക പ്രസ്ഥാനത്തിെൻറ പ്രമുഖരിൽ ഒരാളുമായ പ്രഫ. എം. മുരളീധരൻ (71) നിര്യാതനായി. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തൃശൂർ ദയ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
സി.പി.എം നേതാവ്, എ.കെ.പി.സി.ടി.എ നേതാവ്, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ദീർഘകാലം തൃശൂരിെൻറ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നു. തൃശൂർ നഗരവികസന അതോറിറ്റി ചെയർമാൻ, എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി, പ്രസിഡൻറ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം, വിയ്യൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, ദക്ഷിണ റെയിൽവേ യൂസേഴ്സ് കൺസൾേട്ടറ്റിവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. തൃശൂർ സെൻറ് തോമസ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 2002ൽ വകുപ്പ് മേധാവിയായാണ് വിരമിച്ചത്.
ഭാര്യ: സരള, മകൻ: ശ്രീശങ്കർ. മരുമകൾ: ആരതി. എഴുത്തുകാരനും ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറിയുമായ പ്രഫ. എം. ഹരിദാസ്, എം. വിശ്വനാഥൻ (ബഹ്റൈൻ) എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.