എ.കെ. ശശീന്ദ്രൻ

കോവിഡ് കണക്കിലെടുത്ത് പ്രതിഷേധം നടത്തരുത്; വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും -എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിഷേധം നടത്തരുതെന്നും വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. ജനജീവിതം പഴയഗതിയിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനോട് ജനങ്ങള്‍ സഹകരിക്കണം. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അശാസ്ത്രീയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കിഡ്സൺ കോർണറിൽ പ്രതിഷേധ സമരം നടത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌ വിങ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കട അടക്കാൻ അഞ്ചു മിനിറ്റ് വൈകിയാൽ പോലും പൊലീസ് പിഴ ഈടാക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വ്യാപാരികളുടെ തീരുമാനം.

Tags:    
News Summary - Problems of the traders will be solved Says AK Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT