Posted On
date_range Updated On
date_range പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിൽ
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിെൻറ രണ്ടാം ഘട്ട പ്രചരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ ്ര ശനിയാഴ്ച വയനാട്ടിലെത്തും. വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അവർ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ പത്തിന് കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന പ്രിയങ്ക 10.30ന് മാനന്തവാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ സംബന്ധിക്കും. അതിനു ശേഷം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിന്‍റെ കുടുംബത്തെ പ്രിയങ്ക സന്ദർശിക്കും.
തുടർന്ന് ഒന്നരക്ക് പുൽപ്പള്ളിയിൽ കർഷക സംഗമത്തിൽ പങ്കെടുക്കും. ശേഷം മൂന്ന് മണിക്ക് നിലമ്പൂരിലും നാല് മണിക്ക് അരീക്കോടും പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.