തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ മാർച്ച് മൂന്നിന് നിയമസഭയിൽ അവതരിപ്പിക്കും. വ്യാഴാഴ്ച അവസാനിക്കുന്ന സഭാ സമ്മേളനം മാർച്ച് മൂന്നിനാണ് പുനരാരംഭിക്കുക. ബുധനാഴ്ച ചേർന്ന കാര്യോപദേശക സമിതിയാണ് സഭാ സമ്മേളനത്തിന്റെ ഷെഡ്യൂൾ തീരുമാനിച്ചത്.
മാർച്ച് മൂന്ന്, നാല് തീയതികളിൽ സഭ ചേരും. പിന്നീട്, മാർച്ച് 10ന് വീണ്ടും തുടങ്ങുന്ന സഭാ സമ്മേളനം 25 വരെയായി വെട്ടിച്ചുരുക്കാനും തീരുമാനിച്ചു. ഇതിനിടയിൽ ആറ്റുകാൽ പൊങ്കാല നടക്കുന്ന മാർച്ച് 13നും ഇടയിൽ വരുന്ന ശനി, ഞായർ ദിവസങ്ങളിലും സഭാ സമ്മേളനമുണ്ടാകില്ല.
അതേസമയം, സ്വകാര്യ സർവകലാശാല ബിൽ കൂടുതൽ ചർച്ചകൾക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാര്യോപദേശക സമിതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.