Posted On
date_range Updated On
date_range മന്ത്രി കെ.രാധാകൃഷ്ണെൻറ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എ.സമ്പത്തിനെ നീക്കി
തിരുവനന്തപുരം: മന്ത്രി കെ.രാധാകൃഷ്ണെൻറ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുൻ എം.പി എ.സമ്പത്തിനെ നീക്കി. കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി.
മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പാർട്ടി തൃപ്തി രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായിരുന്നു എ.സമ്പത്ത്. നേരത്തെ മന്ത്രി ടി.കെ രാമകൃഷ്ണന്‍റെ അഡീഷണൽ സെക്രട്ടറിയായി ശിവകുമാർ പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.