Posted On
date_range Updated On
date_range കാട്ടാക്കട മർദനത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിക്കുള്ള പരസ്യം പിൻവലിക്കുകയാണെന്ന് സ്വകാര്യ സ്ഥാപനം
കെ.എസ്.ആർ.ടി.സി ജീവനക്കാർ പിതാവിനെയും മകളെയും മർദിച്ചതിൽ പ്രതിഷേധിച്ച് പരസ്യം പിൻവലിക്കുകയാണെന്ന് സ്വകാര്യ സ്ഥാപനം. കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതിന് വന്ന പിതാവിനെയും മകളെയും മർദിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിക്ക് നൽകിയിരുന്ന പരസ്യം പിൻവലിക്കുകയാണെന്ന് കോട്ടയം അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനമാണ് അറിയിച്ചത്. പ്രതിമാസം 1.86 ലക്ഷം രൂപയുടെ പരസ്യം നൽകിയിരുന്നെന്നും ഇതാണ് പിൻവലിക്കുന്നതെന്നും സ്ഥാപന അധികൃതർ അറിയിച്ചു.
മർദനമേറ്റ കുട്ടിയുടെ മൂന്നു വർഷത്തെ യാത്രക്കുള്ള തുക പിതാവിനെ ഏൽ,പിക്കുമെന്നും സ്വകാര്യ സ്ഥാപനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.