മു​ണ്ട​നാ​ട്ട് സെ​ബാ​സ്റ്റ്യ​ൻ മ​ത്താ​യി

കാടുവെട്ടി തെളിച്ച് കൃഷിഭൂമിയാക്കിയ കർഷകൻ; 87-ലും യുവാക്കളെ വെല്ലുന്ന അധ്വാനം

ചെ​റു​തോ​ണി: ഹൈ​റേ​ഞ്ചി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​രി​ൽ ഏ​റ്റ​വും പ്രാ​യം​ചെ​ന്ന മു​ണ്ട​നാ​ട്ടു ചേ​ട്ട​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​ബാ​സ്‌​റ്റ്യ​ൻ മ​ത്താ​യി​ക്ക് ഇ​പ്പോ​ഴും കൃ​ഷി​ത​ന്നെ ജീ​വി​തം. എ​ൺ​പ​ത്തി​യേ​ഴാം വ​യ​സ്സി​ലും ത​ള​രാ​തെ മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ. മ​ഴ​യാ​യാ​ലും വെ​യി​ലാ​യാ​ലും എ​ന്നും പു​ല​ർ​ച്ച അ​ഞ്ചു​മ​ണി​ക്ക് ഒ​രു ക​ട്ട​ൻ​ചാ​യ​യും കു​ടി​ച്ച് തൂ​മ്പ​യു​മാ​യി പ​റ​മ്പി​ലേ​ക്കി​റ​ങ്ങു​ന്ന ഇ​ദ്ദേ​ഹം സ​ന്ധ്യ മ​യ​ങ്ങും​വ​രെ മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ന്നു.

ഉ​ച്ച​ക്കു ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ലും വി​ശ്ര​മ​മി​ല്ല. ത​ന്റെ ര​ണ്ടേ​ക്ക​ർ വ​രു​ന്ന കൃ​ഷി​ഭൂ​മി​യി​ൽ സൂ​ചി​കു​ത്താ​നി​ട​യി​ല്ലാ​ത്ത​വി​ധം കു​രു​മു​ള​കും ജാ​തി​യും ഏ​ല​വു​മെ​ല്ലാം തി​ങ്ങി​നി​റ​ഞ്ഞു വ​ള​ർ​ന്നു നി​ൽ​ക്കു​ന്നു. ഇ​പ്പോ​ഴും മ​ര​ത്തി​ൽ ക​യ​റും. പാ​റ പൊ​ട്ടി​ക്കും. യു​വാ​ക്ക​ളെ വെ​ല്ലു​ന്ന അ​ധ്വാ​ന​ശീ​ല​ൻ.

1959ൽ ​പാ​ലാ​യി​ൽ​നി​ന്നു ഒ​രു കൂ​ട്ടം യു​വാ​ക്ക​ളോ​ടൊ​പ്പം മ​ല​ക​യ​റി​യെ​ത്തി​യ​താ​യി​രു​ന്നു മു​ണ്ട​നാ​ട്ടു ചേ​ട്ട​ൻ. അ​ന്നു കൊ​ടും​വ​ന​മാ​യി​രു​ന്ന കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് മ​ണ്ണി​നോ​ടും മ​ല​മ്പ​നി​യോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും പ​ട​വെ​ട്ടി മ​ണ്ണി​നെ പൊ​ന്നാ​ക്കി മാ​റ്റി​യ​തി​ന്റെ പി​ന്നി​ലെ ക​ഷ്ട​പ്പാ​ട് വി​വ​ര​ണാ​തീ​ത​മാ​ണ്. കൊ​ടും വ​ന​ത്തി​ൽ മ​ര​ത്തി​നു മു​ക​ളി​ൽ ഏ​റു​മാ​ടം കെ​ട്ടി അ​തി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. കൂ​ട്ടി​ന് ഭാ​ര്യ മേ​രി​യു​മു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന വീ​ടി​നാ​വ​ശ്യ​മാ​യ ക​ല്ലു പൊ​ട്ടി​ച്ച​തു​വ​രെ ഇ​ദ്ദേ​ഹ​മാ​ണ്. എ​ന്നും ചാ​യ​ക്ക​ട​യി​ൽ പോ​കു​ന്ന ഇ​ദ്ദേ​ഹം ദി​വ​സ​വും ആ​റു പ​ത്ര​മെ​ങ്കി​ലും വാ​യി​ക്കും. തി​ക​ച്ചും ആ​രോ​ഗ്യ​വാ​ൻ. കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ദ്ദേ​ഹം ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ൽ​ത്ത​ന്നെ ആ​ദ്യ​മാ​യി ഒ​രു ക​ർ​ഷ​ക​ന് കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത് ഇ​ദ്ദേ​ഹ​ത്തി​നാ​ണ്. നാ​ലു​മ​ക്ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്. ഒ​രു പെ​ണ്ണും മൂ​ന്നാ​ൺ​മ​ക്ക​ളും.

ര​ണ്ടേ​ക്ക​ർ സ്ഥ​ല​മൊ​ഴി​ച്ച് ബാ​ക്കി സ്ഥ​ലം ആ​ൺ​മ​ക്ക​ൾ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി. ഇ​വ​രും പി​താ​വി​നെ​പ്പോ​ലെ കൃ​ഷി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. അ​നീ​തി​ക്കെ​തി​രെ പോ​രാ​ടി​യി​രു​ന്ന ന​വാ​ബ് രാ​ജേ​ന്ദ്ര​നെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന മു​ണ്ട​നാ​ട്ട് ചേ​ട്ട​ന് കൃ​ഷി​ത​ന്നെ​യാ​ണു ജീ​വി​തം. തി​ങ്ക​ളാ​ഴ്ച ക​ർ​ഷ​ക​ദി​ന​ത്തി​ൽ മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് ഇ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കും.

Tags:    
News Summary - 87-Year-Old Farmer’s Remarkable Forest-to-Farm Journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.