ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരുമായി മന്ത്രി ആന്‍റണി രാജു ചർച്ച നടത്തുന്നു

സ്വകാര്യ ബസ്​ സമരം: മന്ത്രിയുമായി ബസ് ഉടമകളുടെ ചർച്ച തുടരുന്നു

കോട്ടയം: ചൊവ്വാഴ്​ച മുതൽ സ്വകാര്യ ബസ്​ ഉടമകൾ പ്രഖ്യാപിച്ച സമരവുമായി ബന്ധപ്പെട്ട്​ ഗതാഗത മന്ത്രി ആന്‍റണി രാജുവും ബസുടമകളും ചർച്ച നടത്തുന്നു. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽ തിങ്കളാഴ്ച രാത്രി പത്തിനാണ്​ ചർച്ച ആരംഭിച്ചത്​. 11 മണിക്കും ചർച്ച തുടരുകയാണ്​.

ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരാണ്​ ചർച്ചയിലുള്ളത്​.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ്​ ബസുടമകൾ സമരം പ്രഖ്യാപിച്ചത്​.

സമരം നേരിടാർ സർക്കാർ സജ്ജമാണ്​. സമരം പിൻവലിച്ചില്ലെങ്കിൽ നിലവിൽ ലഭ്യമായ എല്ലാ ബസുകളും സര്‍വിസിന് ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്​. സ്വകാര്യബസുകള്‍ മാത്രമുളള റൂട്ടിലടക്കം സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. 


Tags:    
News Summary - Private bus strike; The Transport Minister will hold discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.