നവംബർ ഒന്ന്​ മുതൽ സ്വകാര്യ ബസ്​ പണിമുടക്ക്​

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ ഓള്‍ കേരള ബസ് ഓപ​േററ്റേഴ്​സ്​ ​േകാഒാഡിനേഷ​​​​​െൻറ കീഴിലുള്ള സ്വകാര്യ ബസുകൾ നവംബർ ഒന്ന്​ മുതൽ പണിമുടക്കുമെന്ന്​ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഡീസല്‍ വിലയില്‍ സ്വകാര്യ ബസുകള്‍ക്ക് ഇളവ് അനുവദിക്കുക, വാഹന നികുതി ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കുക, യാത്രക്കാരുടെ മിനിമം ചാര്‍ജ് 10 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പണിമുടക്ക്​.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്​റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷ​നും സമരം പ്രഖ്യാപിച്ചു. സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത സ്വകാര്യബസുകള്‍ നവംബര്‍ 15ന് സൂചന പണിമുടക്ക് നടത്തും. സര്‍ക്കാറിന് പലതവണ നിവേദനം നല്‍കിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ബസുടമകളെയും അണിനിരത്തി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നതെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് എം. ബി. സത്യന്‍ കൊച്ചിയിൽ​ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ ബസുടമകളെയും സംഘടിപ്പിച്ച് എട്ടിന് സെക്ര​േട്ടറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. വിഷയത്തില്‍ സര്‍ക്കാറി​​​​െൻറ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ നവംബര്‍ 17ന് ചേരുന്ന സംസ്ഥാന കമ്മിറ്റി അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നും സത്യന്‍ പറഞ്ഞു.

Tags:    
News Summary - Private Bus strike - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.