പ്രധാനമന്ത്രി എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി; ആശങ്ക ഉയർത്തി വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആശങ്ക ഉയർത്തി വീണ്ടും ബോംബ് ഭീഷണി. ഇപ്പോഴിതാ തിരുവനന്തപുരം മണക്കാട് യു.എ.ഇ കോൺസുലേറ്റിലാണ് ഇപ്പോൾ ബോംബ് ഭീഷണി ലഭിച്ചത്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ മൂന്നിടങ്ങളിൽ പൈപ്പ് ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് നേരത്തെ ഇ മെയിൽ സന്ദേശം ഉണ്ടായിരുന്നു. ഇന്ന് മാത്രം ജില്ലയിലെ അഞ്ച് സ്ഥലത്താണ് ബോംബ് ഭീഷണി ലഭിച്ചത്.

അതേസമയം, പ്രധാനമന്ത്രി എത്തുന്നതിനാൽ തിരുവനന്തപുരം നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10.00 മണി വരെയും വെള്ളിയാഴ്ച രാവിലെ 6.30 മണി മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Tags:    
News Summary - Prime Minister arrives; Another bomb threat in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.