കൊച്ചി: വനിത കമീഷൻ മുൻ അധ്യക്ഷ ജോസഫൈൻ പ്രതിക്കുവേണ്ടി ഇടപെട്ടെന്നതടക്കം പരാതി ഉയർന്ന പീഡനക്കേസിലെ ഇരയുടെ ഹരജിയിൽ ഹൈകോടതി അന്വേഷണ റിപ്പോർട്ട് തേടി. ഒളിമ്പ്യൻ മയൂഖ ജോണി ആരോപണമുന്നയിച്ച പീഡനക്കേസിലെ ഇര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണെമന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
അന്വേഷണ റിപ്പോർട്ട് നൽകാൻ തൃശൂർ ജില്ല പൊലീസ് സൂപ്രണ്ടിനാണ് നിർദേശം നൽകിയത്. 2016ൽ തൃശൂർ ജില്ലയിലെ ഒരുപള്ളിയിൽ പുരോഹിതനായിരുന്ന ചുങ്കത്ത് ജോൺസൺ വീട്ടിൽ അതിക്രമിച്ചുകയറി തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രത്യേകസംഘത്തെ നിയോഗിക്കാൻ സർക്കാറിനോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ചുങ്കത്ത് ജോൺസണിനെ പിന്നീട് സാമ്പത്തികക്രമക്കേടുകളുടെ പേരിൽ പൗരോഹിത്യത്തിൽനിന്ന് പുറത്താക്കിയതായും ഹരജിയിൽ പറയുന്നു. യുവതി വിവാഹിതയായശേഷവും ഇയാൾ ഭീഷണിപ്പെടുത്തൽ തുടർന്നു. ഇക്കാര്യങ്ങൾ യുവതി സുഹൃത്തായ മയൂഖ ജോണിയോട് വിശദീകരിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ പ്രതി മയൂഖയെയും ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്ന് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ ഘട്ടത്തിൽ വനിത കമീഷൻ അധ്യക്ഷയായിരുന്ന ജോസഫൈൻ കേസിൽ ഇടപെട്ടെന്ന് മയൂഖ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.