വൈദികൻ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ചിന്

ആലുവ: വൈദികൻ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ചിന്.  ജില്ല ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ജില്ല പൊലീസ് മേധാവിയാണ് ഇന്നലെ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഡിവൈ.എസ്.പി വി. രാജീവിന്‍റെ നേതൃത്വത്തിലായിരിക്കും കേസിന്‍റെ തുടർ അന്വേഷണം. ഇതേ ഉടർന്ന്  അന്വേഷണ ചുമതലയുണ്ടായിരുന്ന എടത്തല സി.ഐ പി.ജെ. നോബിൾ കേസ് അന്വേഷണത്തിന്‍റെ ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറി. കേസിൽ പ്രതിയായ മരട് സെന്റ് മേരീസ് മദ്‌ലേനിയൻ ദേവാലയത്തിലെ സഹവികാരിയായ വരാപ്പുഴ സ്വദേശിയുമായ സിബി വർഗീസ് (33) ഒളിവിലാണ്.

പ്രതി സഭാവിശ്വാസങ്ങൾ കളങ്കപ്പെടുത്തുന്ന മറ്റ് പ്രവർത്തികളിലും ഏർപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവാഹം കഴിക്കാൻ സഭാചട്ടങ്ങൾ അനുവദിക്കാത്ത സന്ന്യാസ സമൂഹത്തിൽ അംഗമായ വൈദികൻ ഒരു യുവതിയുമായി ഏറെക്കാലമായി അടുപ്പത്തിലാണെന്നാണ് പറയപ്പെടുന്നത്.

കുഴിവേലിപ്പടിയിൽ പ്രതിമാസം 8500 രൂപ വാടക നൽകി വീട് വാടകക്കെടുത്ത് എട്ട് മാസത്തോളം യുവതിയെ പാർപ്പിച്ചിരുന്നു.വൈദികൻ ഇവിടെയെത്തുമ്പോൾ പാന്‍റും ഷർട്ടുമാണ് ധരിക്കുന്നതിനാൽ കെട്ടിട ഉടമയ്ക്കും അയൽവാസികൾക്കും ഇയാൾ വൈദികനാണെന്ന് അറിയില്ലായിരുന്നു.

ഒരാഴ്ച്ച മുമ്പും വൈദികൻ ഇവിടെയെത്തിരുന്നതായി പറയുന്നു. വൈദികൻ ഒളിവിൽ പോയതോടെ യുവതിയും വീടൊഴിഞ്ഞു. നാലുവയസുകാരിയെ രണ്ട് തവണ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് നൽകിയ രഹസ്യ മൊഴിയെ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് എടത്തല പൊലീസ് കേസെടുത്തത്.

Tags:    
News Summary - priest who tried to molest the girl was taken to the crime branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.