ഓൺലൈനിൽ ചകരിക്ക് പൊന്നും വില

തൃശൂർ: ഓർക്കിഡിനും പച്ചക്കറി കൃഷിക്കും മറ്റുമായി വ്യാപകമായി ഉപയോഗിക്കപ്പെട്ടതോടെ ഓൺലൈൻ വിൽപന സൈറ്റുകളിൽ ചകിരിക്ക് വില കുത്തനെ കൂടി. ഗുണനിലവാരമനുസരിച്ച് കിലോക്ക് 310 രൂപ വരെ വ്യത്യസ്ത വിലകളിലാണ് വിൽപന. ശ്രീലങ്കയിൽ നിന്നുള്ള ചകിരിയാണ് ആഗോള തലത്തിൽ ഓൺലൈൻ മുഖേന കൂടുതലും വിൽക്കപ്പെടുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ചകിരിക്കും വൻ ഡിമാൻഡുണ്ട്. കിലോക്ക് 11-20 രൂപക്ക് കയർ നിർമാണത്തിനായി കയർ ഫെഡുൾപ്പെടെ സംഭരിക്കുമ്പോഴാണ് ഓൺലൈൻ വിൽപന പൊടിപൊടിക്കുന്നത്.

ആവശ്യമായ ഈർപ്പം നിലനിർത്താൻ ചകിരി നാരുകൾ സഹായകരമാണ്. കൃഷി ആവശ്യത്തിനായി ഉപയോഗപ്പെടുത്താൻ പ്രത്യേകം തയ്യാറാക്കിയ ചകിരി വിപണിയിൽ ലഭ്യമാണ്. പ്രകൃതിദത്തമായ മണ്ണിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണിത്. ൈഹഡ്രോപോണിക്സ് കൃഷിരീതികൾക്കും മറ്റും ഉപയോഗിക്കുന്ന ഇത്തരം ചകിരികളുടെ അഞ്ച് കിലോ പാക്ക് 300 രൂപ മുതൽ ലഭ്യമാണ്.

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തുന്ന ചകിരിക്ക് 30 കിലോ കെട്ടിന് 950 മുതല്‍ 1050 രൂപവരെ ഒരു ഘട്ടത്തിൽ വില എത്തിയിരുന്നു. ചകിരിച്ചോറ്, തൊണ്ടോടുകൂടിയ ചകിരി, കഷണങ്ങളാക്കിയ ചകിരി എന്നിവ തിരിച്ചാണ് വിൽപന. കഷണങ്ങളാക്കിയ ചകിരിക്കാണ് വിലക്കൂടുതൽ. ഒരു കഷണം ചകിരിക്ക് 80 പൈസ മുതൽ 20 രൂപ വരെ വിലകളിൽ ലഭ്യമാണ്.

Tags:    
News Summary - price of coir increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.