എ.ഡി.ജി.പി പി. വിജയന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

തിരുവനന്തപുരം: എ.ഡി.ജി.പി പി. വിജയന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. അഗ്നിശമന സേന വിഭാഗത്തിൽ ജി. മധുസൂദനൻ നായർ, കെ. രാജേന്ദ്രൻ പിള്ള എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് കേരളത്തിലെ പൊലീസ് സേനയിലെ 10 പേർക്കും അഗ്നിശമന വിഭാഗത്തിൽ നിന്ന് അഞ്ച് പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

ഡി.എസ്.പി ഗംഗാധരൻ എം, ഡി.എസ്.പി ഷാബു ആർ, എസ്.പി കൃഷ്ണകുമാർ ബി, ഡി.എസ്.പി വിനോദ് എം.പി, ഡി.എസ്.പി റെജി മാത്യു കുന്നിപ്പറമ്പൻ, എസ്.ഐ, ഗോപകുമാർ എം.എസ്, അസി. കമാൻഡന്റ് ശ്രീകുമാരൻ ജി, എസ്.ഐ സുരേഷ് കുമാർ രാജപ്പൻ, ഹെഡ്കോൺസ്റ്റബിൾ ബിന്ദു എം, ഡി.എസ്.പി വർഗീസ് കെ.ജെ എന്നിവർക്കാണ് പൊലീസ് സേനയിലെ സ്തുത്യർഹ സേവനത്തിന് മെ‍ഡൽ ലഭിച്ചത്.

എസ്. സൂരജ്, പി.സി. പ്രേമൻ, കെ.ടി. സാലി, വി. സെബാസ്റ്റ്യൻ, പി.കെ. ബാബു എന്നിവർക്കാണ് അ​ഗ്നിശമന സേനയിൽ നിന്ന് പുരസ്കാരം.

Tags:    
News Summary - Presidents Police Medal for ADGP P Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.