മനോജ് എബ്രഹാം

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥർ പുരസ്കാരത്തിന് അർഹരായി. 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരവും രണ്ടുപേർക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡിന് എ.ഡി.ജി.പിയും വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം ഐ.പി.എസ്, കൊച്ചി ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോർജ് എന്നിവർ അർഹരായി.

കുര്യാക്കോസ് വി.യു., പി.എ. മുഹമ്മദ് ആരിഫ്, സുബ്രമണ്യൻ ടി.കെ., സജീവൻ പി.സി., സജീവ് കെ.കെ.,അജയകുമാർ വി നായർ, പ്രേംരാജൻ ടി.പി., അബ്ദുൾ റഹീം അലികുഞ്ഞ്, രാജു കെ.വി., ഹരിപ്രസാദ് എം.കെ.എന്നിവർ സ്തുത്യർഹ പുരസ്കാരത്തിന് അർഹരായി. ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്.

Tags:    
News Summary - President's Police Medal for 12 officers of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.