എസ്.പി ആർ. മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 10 പേർ മെഡലുകൾക്ക് അർഹരായി. എസ്.പി ആർ. മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ഒമ്പതു പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു.

എ.എസ്.പി. സോണി ഉമ്മൻ കോശി, സി.ആർ. സന്തോഷ്, ഇൻസ്പെക്ടർ ജി.ആർ. അജീഷ്, എ.എസ്.ഐ. ആർ. ജയശങ്കർ, എസ്.ഐ. എസ്. ശ്രീകുമാർ, എൻ. ഗണേഷ് കുമാർ (ആംഡ് പോലീസ് ഇൻസ്പെക്ടർ, പി.കെ. സത്യൻ (സൈബർ സെൽ), എൻ.എസ്. രാജഗോപാൽ (ആംഡ് പോലീസ് എസ്.ഐ.), എം. ബൈജു പൗലോസ് (എസ്.എച്ച്.ഒ.) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചത്. 954 പൊലീസുകാര്‍ക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്.

ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ അതീവ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യല്‍ റെക്കഗ്നിഷന്‍ (മുഖം തിരിച്ചറിയല്‍) കാമറകള്‍, ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍, 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ എന്നിവ ഒരുക്കിയിട്ടുണ്ട്.


Tags:    
News Summary - president police medal 2023 list announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.