വ​ഴി​യ​രി​കി​ല്‍ കു​ഴ​ഞ്ഞ് വീ​ണ ഗ​ര്‍ഭി​ണി​ക്ക് പ​രി​ച​ര​ണം ന​ൽ​കി മാ​തൃ​ക​യാ​യ ന​ഴ്‌​സു​മാ​ര്‍ സോ​ഫി​യും ദീ​പ​യും

വ​ഴി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ ഗ​ര്‍ഭി​ണി​ക്ക് ന​ഴ്‌​സു​മാ​രു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ സു​ഖ​പ്ര​സ​വം

വെ​ഞ്ഞാ​റ​മൂ​ട്: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ വ​ഴി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ ഗ​ര്‍ഭി​ണി​ക്ക് ന​ഴ്‌​സു​മാ​രു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ സു​ഖ​പ്ര​സ​വം.

​മ​ന​പു​രം ആ​നാ​കു​ടി പ​ണ​യി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ ച​ന്ദ്ര​െൻറ ഭാ​ര്യ ല​ക്ഷ്മി​യാ​ണ്(26) ആ​രോ​ഗ്യ​വ​കു​പ്പി​ലെ ന​ഴ്‌​സു​മാ​രു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ആ​യി​രു​ന്നു സം​ഭ​വം.

പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ള്‍ ല​ക്ഷ്മി​യെ ആ​ശു​പ​ത്രി​യി​ലെ​ക്കാ​ന്‍ ഓ​ട്ടോ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വാ​ഹ​ന​ത്തി​ന്​ വീ​ടി​ന​ടു​ത്തേ​ക്ക്​ എ​ത്താ​നു​ള്ള വ​ഴി സൗ​ക​ര്യ​മി​ല്ല.

ഇ​േ​ത​ത്തു​ർ​ന്ന്​ റോ​ഡി​ലേ​ക്ക് ഭ​ര്‍ത്താ​വു​മൊ​ന്നി​ച്ച് ന​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ല്‍ വ​ഴി​യി​ല്‍ ല​ക്ഷ്മി കു​ഴ​ഞ്ഞു​വീ​ണു. ഈ ​സ​മ​യം അ​തി​ന​ടു​ത്ത റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ആ​നാ​കു​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ന​ഴ്‌​സു​മാ​രാ​യ സോ​ഫി​യ, ദീ​പ എ​ന്നി​വ​ര്‍ ഒ​ാ​ടി​യെ​ത്തി പ​രി​ച​ര​ണം ന​ൽ​കി. തു​ട​ര്‍ന്നു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ല​ക്ഷ്​​മി​യെ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റാ​ന്‍ ക​ഴി​യി​െ​ല്ല​ന്നും പ്ര​സ​വം അ​ടു​ത്തു​വെ​ന്നും മ​ന​സ്സി​ലാ​ക്കി.

108 ആം​ബു​ല​ന്‍സി​െൻറ സ​ഹാ​യം തേ​ടു​ക​യും ചെ​യ്തു. ആം​ബു​ല​ൻ​സ് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​സ​വം. അ​ധി​കം വൈ​കാ​തെ 108 ആം​ബു​ല​ന്‍സ് എ​ത്തു​ക​യും അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - pregnant woman fallen on the road given birth to child with the care of nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.