പെൺകുഞ്ഞിന്​ ജന്മം നൽകിയതിന്​ പിന്നാലെ ജെസ്​മി യാത്രയായി; കുഞ്ഞ്​ കോവിഡ്​ നെഗറ്റിവ്​

തൃശൂർ: പെൺകുഞ്ഞിനെ ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തതിന്​ പിന്നാലെ കോവിഡ്​ പോസിറ്റീവായ യുവതി മരണത്തിന്​ കീഴടങ്ങി. കുഞ്ഞ്​ കോവിഡ്​ നെഗറ്റീവ്​ ആണ്​.

പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി (38)ആണ് മരിച്ചത്. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്‍റെ ഭാര്യയാണ്. ഗർഭിണിയായിരിക്കെ കോവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ജെസ്മിക്കൊപ്പം ഭര്‍ത്താവ് ഹോര്‍മിസും മകനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. രണ്ട് ദിവസം മുമ്പ്​ ഇവർ നെഗറ്റീവായി.

പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്‍റണിയുടെയും ലാലിയുടെയും മകളാണ് ജെസ്മി. സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) , ആ​േന്‍റാ.

Tags:    
News Summary - Pregnant woman dies in Thrissur due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.