Posted On
date_range Updated On
date_range കോവിഡ് രണ്ടാം ഡോസ് വാക്സിന് മുൻഗണന നൽകി പുതിയ മാർഗരേഖ
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിൽ രണ്ടാം ഡോസ് വാക്സിന് മുൻഗണന നൽകി പുതിയ മാർഗരേഖ. സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ മാർഗരേഖ സംബന്ധിച്ച് വിവരിക്കുന്നത്. ആദ്യ ഡോസ് എടുത്ത് കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകണമെന്ന് മാർഗരേഖയിൽ പറയുന്നു.
കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6 മുതൽ 8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4 മുതൽ 6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന നൽകുക. സ്പോട്ട് അലോട്മെന്റ് വഴിയാകും വാക്സിൻ നൽകുക.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഇവർക്ക് വാക്സിനേഷൻ നൽകിയ ശേഷമാകും ഓൺലൈൻ രജിസ്ട്രേഷന് സ്ലോട്ട് നൽകുകയുള്ളൂവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.