കൊച്ചി: വായ്പാ കുടിശ്ശികയുടെ പേരിൽ ജപ്തി നടപടികൾ നേരിട്ട് കുടിയൊഴിയേണ്ടി വന്ന ഇടപ്പള്ളി പത്തടിപ്പാലം സ്വദേശി പ്രീത ഷാജിയും സംഘടനകളും സമരത്തില്‍നിന്ന് പിന്മാറണമെന്ന് ഹൈകോടതി. ജപ്തി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍, പ്രീത ഒഴിഞ്ഞുകൊടുത്ത വീട്ടിലോ പുറത്തോ പരിസരത്തോ സമരം പാടില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് വാക്കാൽ വ്യക്തമാക്കിയത്. കിടപ്പാടം ലേലത്തില്‍ വിറ്റതു സംബന്ധിച്ച ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡി.ആർ.ടി) നടപടികളെ ചോദ്യം ചെയ്ത് പ്രീത ഷാജി സമര്‍പ്പിച്ച അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഹരജി നല്‍കിയതിനൊപ്പം സമരം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത് വെള്ളിരിക്ക പട്ടണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്ക് പിന്തുണ നൽകുന്ന സമിതിയുടെ നേതൃത്വത്തിലാണ് സമരമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനിരയായ ആളുകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതിനെതിരായ സമരമാണ് നടക്കുന്നത്. ഇത് അതീവ ഗൗരവകരമായ വിഷയമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.