Posted On
date_range Updated On
date_range തുർക്കി, സിറിയ ദുരിതബാധിതർക്ക് വേണ്ടി പ്രാർഥിക്കുക, കൈതാങ്ങാവുക -ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ലോകത്തെവിടെയാണെങ്കിലും ദുരിതം സ്വന്തം വേദനകളായി അനുഭവിക്കുന്നതാണ് മനുഷ്യസ്നേഹം.
പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെ മറികടക്കാനും അനിവാര്യമായ ദുരിതാശ്വാസവും പുനർനിർമാണവും നടത്താനും ഒരു രാഷ്ട്രത്തിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമല്ല. ഈ സാഹചര്യത്തിൽ ദുരിത ബാധിതരെ സഹായിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും എം.ഐ അബ്ദുൽ അസീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.