Posted On
date_range Updated On
date_range മരിച്ചുവീഴുന്നത് മലയാളികളാണെന്ന് കേരള സർക്കാർ മറക്കരുത് -കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഗൾഫിൽ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരളം തടസം നിൽക്കുന്നുവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സൗദ്യ അറേബ്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. ക്വാറന്‍റീൻ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് കേരളം തടസം നിൽക്കുകയാണ്. മരിച്ചു വീഴുന്നത് മലയാളികൾ ആണെന്നത് സംസ്ഥാന സർക്കാർ മറക്കരുതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഗൾഫിൽ കോവിഡ് ബാധിച്ച പലരുടെയും കുടുംബത്തിലെ അവസ്ഥ പരിതാപകരമാണെന്ന് കെ. മുരളീധരൻ എം.പിയും പ്രതികരിച്ചു. ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. മുഖ്യമന്ത്രിയുടെ അനുശോചനം കൊണ്ട് അത്തരം കുടുംബങ്ങളുടെ വയർ നിറയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.