തിരുവനന്തപുരം: കാലവർഷം മൂലം വൈദ്യുതി തകരാർ പരിഹരിക്കാൻ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന ഇടങ്ങളിൽ വിരമിച്ച ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി താൽക്കാലിക സംവിധാനമേർപ്പെടുത്തും. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ച വിതരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
കാറ്റിലും മഴയിലും വൈദ്യുതി മേഖലയിലുണ്ടായ നാശനഷ്ടങ്ങൾ മന്ത്രി വിലയിരുത്തി. ലൈനുകളില്‍ വീണുകിടക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനും അപകടാവസ്ഥയിലെ മരങ്ങള്‍ മുറിക്കുന്നതിനും കലക്ടര്‍മാര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമപ്രകാരം നിര്‍ദേശം നല്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ ആരംഭിച്ച കൺട്രോള് റൂമുകള്‍ കൂടുതല്‍ സജീവമാക്കും. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.