സംസ്ഥാനത്ത് നാളെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലമുണ്ടായ കടുത്ത വേനൽ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ വൻ കുറവ് അനുഭവപ്പെടുന്നതാണ് കേരളത്തെയും പ്രതിസന്ധിയിലാക്കുന്നത്.

മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് നാളെ വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ വർധിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമായില്ലെങ്കിൽ, നാളെ (30.07.2026 - വ്യാഴാഴ്ച) വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ (ഉയർന്ന ഉപഭോഗ വേളയിൽ) സംസ്ഥാനത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - പവർ എക്സ്ചേഞ്ചിൽ പ്രതിസന്ധി; സംസ്ഥാനത്ത് നാളെ വൈകുന്നേരം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.