തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. രാത്രി 7.30 മുതൽ 10.30 വരെ സമയത്ത് അരമണിക്കൂറ ാണ് നിയന്ത്രണം ഉണ്ടാവുക. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസവും വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. മഴക്കുറവ് കാരണം ഡാമുകളിൽ വൈദ്യുതി ഉൽപാദനത്തിന് മതിയായ വെള്ളമില്ലാത്ത സാഹചര്യമാണ്.
വൈദ്യുതി പ്രതിസന്ധി ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ 15ന് ഉന്നതതല അവലോകന യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.