തിരുവനന്തപുരം: തിരുവനന്തപുരം: കേന്ദ്ര പൂളിൽനിന്ന് വൈദ്യുതി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. 700 മെഗാവാട്ടിെൻറ കുറവാണ് വന്നത്. പവർഎക്സ്ചേഞ്ചിൽ നിന്നടക്കം വാങ്ങാൻ ശ്രമം നടക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാതെ വന്നാൽ ചില ഭാഗങ്ങളിൽ വൈകീട്ട് 6.30 മുതൽ 9.30 വരെ നിയന്ത്രണമുണ്ടാകുമെന്ന് ബോർഡ് അറിയിച്ചു.
കേന്ദ്രപൂളിൽനിന്ന് ലഭിക്കുന്ന വൈദ്യുതി ലഭ്യതയിൽ താൽച്ചറിൽനിന്ന് 200 മെഗാവാട്ടും കൂടങ്കുളത്തുനിന്ന് 266 മെഗാവാട്ടും കുറവ് വന്നു. ലോവർപെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കുത്തുങ്കൽ, മണിയാർ അടക്കം സ്വകാര്യ വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലായിരിക്കുകയാണ്. ഇവിടെനിന്ന് ഇപ്പോൾ വൈദ്യുതി ലഭിക്കുന്നില്ല. ഇവ പുനർനിർമിച്ച് ഉൽപാദനം പുനരാരംഭിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മഴ കുറഞ്ഞതോടെ വൈദ്യുതി ഉപയോഗം കാര്യമായി വർധിച്ചു. വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 66.40 ദശലക്ഷം ആണ് ഉപയോഗം. ഇതിൽ 33.70 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വന്നതാണ്.
ഇതിലാണ് കുറവ് വന്നത്. സംസ്ഥാനത്ത് 32.70 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. അണക്കെട്ടുകൾ നിറഞ്ഞു കിടക്കുകയാണെങ്കിലും പുറത്തുനിന്ന് വൈദ്യുതി എത്തിച്ചാലേ ആവശ്യത്തിന് തികയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.