മൂലമറ്റം: നാടും നഗരവും വെയിലേറ്റ് ചുട്ടുപൊള്ളുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നുവെങ്കിൽ ആ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ഫെബ്രുവരി. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത് -95.21 ദശലക്ഷം യൂനിറ്റ്. ചരിത്രത്തിൽ ഇതുവരെ ഫെബ്രുവരിയിലെ വൈദ്യുതി ഉപഭോഗം 85.23 ദശക്ഷം കടന്നിരുന്നില്ല.
ഇത്തവണ 10 ദശലക്ഷത്തോളം യൂനിറ്റിന്റെ വർധനയാണ് ഉണ്ടായത്. ഓരോ വർഷവും ഉപഭോഗത്തിൽ 10 ശതമാനത്തിന്റെ വർധന ഉണ്ടാവാറുണ്ടെങ്കിലും ഫെബ്രുവരിയിൽ ഉണ്ടാകാറില്ല. 2023 ഏപ്രിൽ 19ലായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉപയോഗം. ഇത് 102.99 ദശലക്ഷം യൂനിറ്റായിരുന്നു.
ഇന്നലെ സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 95.21 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 72.92 ദശലക്ഷം യൂനിറ്റ് പുറംസംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയപ്പോൾ 22.29 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചു.
ഉപഭോഗം വർധിച്ചതോടെ ആഭ്യന്തര ഉൽപാദനവും ഉയർത്തി. ഇടുക്കിയിൽ ഇന്നലെ 8.83 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ശബരിഗിരി 385, ഇടമലയാർ 1.17, കുറ്റ്യാടി 1.69, നേര്യമംഗലം 0.597, ലോവർ പെരിയാർ 0.665, സെങ്കുളം 0.344, കക്കാട് 0.589 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് മറ്റ് നിലയങ്ങളിലെ വൈദ്യുതി ഉൽപാദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.