അടൂർ: ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസിന്റെ ടയർ ഊരിപ്പോയി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു അപകടം സംഭവിക്കാതെ വാഹനം നിർത്തി. കെ.പി റോഡിൽ മരിയ ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ഏനാത്ത്-അടൂർ റൂട്ടിലോടുന്ന ബസിന്റെ ടയറാണ് ഊരിപ്പോയത്.
മരിയ ജങ്ഷനിൽ എത്തും മുമ്പ് പ്രശ്നം തിരിച്ചറിയുകയും അതനുസരിച്ചു ബസ് വർക്ക്ഷോപ്പിൽ കയറ്റിയെന്നും യാത്രക്കാരെ ടൗണിൽ ഇറക്കിയ ശേഷം വരാൻ വർക്ക്ഷോപ് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് സാവധാനത്തിൽ ടൗണിലേക്ക് വരുന്നതിനിടെയാണ് ടയർ ഊരിപ്പോയതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
ഊരിയ ടയർ ഉരുണ്ട് മരിയ ജങ്ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തേക്കാണ് ഉരുണ്ടുപോയത്. ടയർ ഉരുണ്ടു വരുന്നതു കണ്ട് ആളുകൾ ഓടിമാറി. സംഭവത്തിന് ശേഷം യാത്രക്കാരെ ഇറക്കുകയും വർക്ക്ഷോപ്പിൽ നിന്ന് ആളെ വരുത്തി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.