കോഴിക്കോട്: പെരുവയലിൽ പ്രവർത്തിക്കുന്ന പെയിന്റ് കടയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സ്ഥാപനം പൂർണ്ണമായും കത്തിയമർന്നു. 'കളർ മാർട്ട്' എന്ന പെയിന്റ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. അപകടസമയത്ത് കടയിലുണ്ടായിരുന്ന ജീവനക്കാർ ഉടൻതന്നെ പുറത്തേക്കിറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല.
ഞായറാഴ്ച ഉച്ചക്കാണ് തീപ്പിടിത്തമുണ്ടായത്. കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ രക്ഷപ്പെടുകയായിരുന്നു. വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ആദ്യം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പെയിന്റും അനുബന്ധ രാസവസ്തുക്കളും ഉള്ളതിനാൽ തീ നിയന്ത്രണവിധേയമായില്ല. തുടർന്ന് മുക്കം, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഫയർ യൂനിറ്റുകളെത്തിച്ചാണ് തീ അണച്ചത്.
അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കാരണം തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. എങ്കിലും പെയിന്റ് കടയിലെ സ്റ്റോക്ക് പൂർണ്ണമായും നശിച്ചു. തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.