ബ്രിട്ടനിലെ അന്താരാഷ്ട്ര പ്രദർശനത്തിൽ ​മലയാളി വിദ്യാർഥിയുടെ പോസ്​റ്റർ

ബ്രിട്ടണിലെ യൂനിവേഴ്​സിറ്റി ഓഫ് ബ്രിസ്​റ്റോൾ  എൻജിനിയറിംഗ് & ഫിസിക്കൽ സയൻസസ് കൗൺസിൽ നടത്തിയ അന്താരാഷ്ട്ര കോൺഫറൻസിൽ തിരുവനന്തപുരം കോളെജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി അനന്യ അയാസി തയ്യാറാക്കിയ പോസ്​റ്റർ പ്രദർശിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് 12 പേർ തയ്യാറാക്കിയ പോസ്റ്റർ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. അതിൽ ഇന്ത്യയിൽ നിന്നുളള ഏക വിദ്യാർത്ഥി അനന്യയാണ്.ക്വാണ്ടം സാങ്കേതികതയുടെ (Quantam technology) പ്രയോഗ തലത്തിൽ പാലിയ്ക്കപ്പെടേണ്ട മൂല്യബോധം, നിയമാവലികൾ എന്നിവയിൽ ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു അനന്യയുടെ പോസ്​റ്റർ.

അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി, സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പെൺകൂട്ടായ്മയായ വിമൻടെക് നെറ്റ് വർക്കിൻെറ അന്താരാഷ്ട്ര കോൺഫറൻസ് - 2021 ൽ അനന്യ അയാസി പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. 'ക്വാണ്ടം ടെക്നോളജിയും അതിൻ്റെ ആഘാതങ്ങളും' എന്ന വിഷയത്തിൽ സമർപ്പിച്ച പ്രബന്ധമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ക്വാണ്ടം ടെക്നോളജിയുടെ വരും കാല പഠന ഗവേഷണങ്ങൾ, ഭാവിയിൽ സമൂഹത്തിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങൾ , അത് മനസ്സിലാക്കി ഇപ്പോഴേ ആ മേഖലയിലുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകേണ്ട ആവശ്യകത എന്നിവയായിരുന്നു ഓൺലൈനായി അവതരിപ്പിച്ച പ്രബന്ധത്തിൻെറ  പ്രമേയം. തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംങ്ങിൽ മൂന്നാം വർഷ ബി ടെക് അപ്ലൈഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥിനിയാണ് അനന്യ.അജയ് കുമാർ എസ്-ഡോ : സീമ ജെറോം ദമ്പതികളുടെ മകളാണ്.

Tags:    
News Summary - Poster of a Malayalee student at an international exhibition in the UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.