പൊലീസുകാർക്ക് തപാൽ ബാലറ്റ് ലഭിക്കാത്തത് ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് തപാൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി ക്രൈംബ്ര ാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് അന്വേഷിക്കുകയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളെ അറിയിച്ചു.
ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പേർക്ക് ബാലറ്റ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല കലക്ടർക്ക് പൊലീസുകാർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
ബേക്കൽ പൊലീസ് സ്റ്റേഷനിൽ ആകെ 44 പൊലീസുകാരാണ് തപാൽ ബാലറ്റിന് അപേക്ഷിച്ചിരുന്നത്. എന്നാൽ, 11 പേർക്ക് മാത്രമാണ് തപാൽ ബാലറ്റ് കിട്ടിയത്. എസ്.ഐ, എ.എസ്.ഐ, സീനിയർ പൊലീസ് ഒാഫീസർ, വനിതാ ഒാഫീസർ എന്നിവർക്കാണ് ബാലറ്റ് കിട്ടാതിരുന്നത്.
തപാൽ ബാലറ്റ് ലഭിക്കാൻ ഇനിയും സമയമുണ്ടെന്നും പരാതി പരിശോധിക്കുമെന്നും കാസർകോട് ജില്ലാ കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.