Posted On
date_range Updated On
date_range പെൺകുട്ടികൾക്ക് പീഡനം; അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ
വൈത്തിരി: ഏഴും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ വയോധികനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ ്തു. പഴയ വൈത്തിരി ചാരിറ്റി സ്വദേശിയും തൈലാക്കുന്ന കോളനിയിൽ താമസക്കാരനുമായ തിരിയൻ കോട്ടുമ്മൽ ആലിയുടെ മകൻ ഉസ്സൈനെയാണ്(62) വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ച്യ്തത്.
ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പോക്സോ നിയമ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളതെന്ന് വൈത്തിരി പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.