തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസില്‍ അഴിച്ചുപണി തുടങ്ങി. കൊച്ചി കമീഷണർ എ. അക്ബറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ക്രൈംബ്രാഞ്ച് ഐ.ജിയായാണ് എ. അക്ബര്‍ ചുമതലയേല്‍ക്കുക. ഐ.ജി ശ്യാം സുന്ദർ കൊച്ചി കമീഷണറാകും. ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജിയാണ് നിലവില്‍ ശ്യാം സുന്ദര്‍.
വിജിലൻസ് ഐ.ജി ഹർഷിത അത്തല്ലൂരിയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. വയനാട് എസ്.പിയായി ടി. നാരായണനെയും നിയമിച്ചു. വയനാട് എസ്.പിയായ പതംസിങ്ങിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ, അഞ്ച് അഡീഷനൽ എസ്.പിമാരെയും 114 ഡിവൈ.എസ്.പിമാരെയും സ്വന്തം ജില്ലയിൽനിന്ന് മാറ്റിയും ഉത്തരവിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.