കൊച്ചി: അശ്ലീല വിഡിയോ കാസറ്റ് വിറ്റെന്ന പേരിൽ കാൽനൂറ്റാണ്ട് മുമ്പെടുത്ത കേസിലെ പ്രതിയുടെ തടവുശിക്ഷ റദ്ദാക്കി ഹൈകോടതി വെറുതെവിട്ടു. കോട്ടയം കൂരോപ്പട സ്വദേശി ഹരികുമാറിന് കോട്ടയം സെഷൻസ് കോടതി വിധിച്ച ഒരുവർഷം തടവും പിഴയും ശിക്ഷയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. അശ്ലീല വിഡിയോ ആണെന്ന് ഉറപ്പാക്കാൻ കോടതി അതുകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്നും വിചാരണ കോടതിയിൽനിന്ന് ഇത്തരമൊരു നടപടി ഉണ്ടായില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
1999ലാണ് ഹരജിക്കാരന്റെ കടയിൽനിന്ന് പൊലീസ് അശ്ലീല വിഡിയോ കാസറ്റ് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ സെഷൻസ് കോടതി ശിക്ഷ ഒരുവർഷമായി കുറച്ചിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്റെയും തഹസിൽദാറുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും വിചാരണ കോടതി കാസറ്റ് കണ്ട് ഉള്ളടക്കം ബോധ്യപ്പെട്ടിട്ടില്ലെന്ന ഹരജിക്കാരന്റെ വാദം ഹൈകോടതി ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.