Posted On
date_range Updated On
date_range മലയാളത്തിലെ ജനപ്രിയ വാരികയായ മംഗളം പ്രസിദ്ധീകരണം നിർത്തുന്നു
കോട്ടയം: ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ജനപ്രിയ വാരികയായ മംഗളം പ്രസിദ്ധീകരണം നിർത്തുന്നു. ഒരു ഒരു കാലത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു മംഗളം. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോർഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല.
എന്നാല്‍ കുറച്ചു നാളായി തകര്‍ച്ചയുടെ പാതയിലാണ് മംഗളം വാരിക. മംഗളത്തിന്റെ മറ്റു പ്രസിദ്ധീകരണങ്ങളും ഏതാണ്ട് പൂട്ടലിന്റെ വക്കില്‍ ആണ്. കോവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റ് വില ഉയര്‍ന്നതുമാണ് വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.