കോഴിക്കോട്: പാലക്കാട് സഞ്ജിത് വധക്കേസിൽ പലതവണ ചോദ്യം ചെയ്തിട്ടും ഒന്നും കണ്ടെത്താതിരുന്ന ജില്ല സെക്രട്ടറി സിദ്ദീഖ് തൊട്ടിൻകരയെ വീണ്ടും കസ്റ്റഡിയിലെടുത്തത് പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ. സംഘടനയുടെ പ്രവർത്തനങ്ങളെ ആർ.എസ്.എസിന് വേണ്ടി തടസ്സപ്പെടുത്താൻ പൊലീസ് നിരന്തരമായ ശ്രമങ്ങളാണ് നടത്തിയതെന്നും പ്രസ്താവനയിൽ പറഞ്ഞു.
പൊലീസിന്റെ ഈ നീക്കം ഗൗരവതരമാണ്. കുറ്റപത്രം കൊടുത്ത കേസിന്റെ പേരിൽ സംഘടനയുടെ ജില്ല നേതാക്കളെ വേട്ടയാടി പോപുലർ ഫ്രണ്ടിന് ലഭിക്കുന്ന ജനപിന്തുണയെ ഇല്ലാതാക്കാനാണ് പൊലീസും ഭരണകൂടവും ശ്രമിക്കുന്നത്. കസ്റ്റഡിയിൽ എടുത്ത പാലക്കാട് ജില്ല സെക്രട്ടറി സിദ്ദീഖ് തൊട്ടിൻകരയെ ഉടൻ വിട്ടയക്കണമെന്നും പോപുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.