കള്ളനോട്ട്: ബി.ജെ.പി നേതാക്കള്‍ക്കെതിരെ ​അന്വേഷണം നടത്തണം -പോപുലർ ഫ്രണ്ട്​

കോഴിക്കോട്​: കള്ളപ്പണത്തിന് പിന്നാലെ കള്ളനോട്ട് കേസിലും പങ്കാളിത്തം പുറത്തുവന്നതോടെ ആരോപണ വിധേയരായ ബി.ജെ.പി നേതാക്കളെ പ്രതിചേര്‍ത്ത് വിപുലമായ അന്വേഷണം നടത്തണമെന്ന്​ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്​ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

കള്ളപ്പണ മാഫിയയുടെ കൂടാരമായി മാറിയിരിക്കുകയാണ് ബി.ജെ.പി. ആരോപണവിധേയരായ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളും ഓഫിസുകളും അടിയന്തരമായി റെയ്ഡ് ചെയ്യണം. ഇവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണം.

കൊടകര കള്ളപ്പണക്കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കളുടെ പങ്കാളിത്തം ഉറപ്പായിട്ടും എല്ലാവരേയും സാക്ഷിപ്പട്ടികയിലാക്കി കേസന്വേഷണം അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ തയാറായതെന്ന്​ അബ്​ദുല്‍ സത്താര്‍ പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - popular front demands arrest of bjp workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.