പൂന്തുറ പ്രതിഷേധം: കർശന നടപടി വേണമെന്ന് ദേശീയ വനിത കമീഷൻ

ന്യൂഡൽഹി: പൂന്തുറയിലെ പ്രതിഷേധത്തിൽ സംസ്ഥാന കർശന നടപടി വേണമെന്ന് ദേശീയ വനിത കമീഷൻ ആവശ്യപ്പെട്ടു. വനിതാ ഡോക്ടർ അടക്കം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചത് അപലപനീയമെന്ന് കമീഷൻ അധ്യക്ഷ രേഖാ ശർമ ട്വിറ്ററിൽ കുറിച്ചു. 

ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. തൽസ്ഥിതി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണം എന്നും വനിതാ കമ്മീഷൻ നിർദേശിച്ചു.

വ്യാഴാഴ്ചയാണ് സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ ജനങ്ങൾ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്യുകയും ചെയ്തത്. ചിലർ പരിശോധനക്ക് എത്തിയ ആരോഗ്യപ്രവർത്തകരുടെ കാറിന്‍റെ ഗ്ലാസ് ബലം പ്രയോഗിച്ച് തുറക്കുകയും മാസ്ക് മാറ്റി ചുമയ്ക്കുകയും ചെയ്തു. സംഭവങ്ങളുടെ ദൃശ്യങ്ങളും പല ഭാഗങ്ങളിൽ നിന്നായി പുറത്തുവന്നിരുന്നു. 

കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചാരണമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൂന്തുറയിലെ ജനങ്ങളെ ആരോ ഇളക്കിവിട്ടതാണെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു.

Tags:    
News Summary - poonthura incident- Must take action- says national women commission-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.