Posted On
date_range Updated On
date_range പൂന്തുറയിൽ വള്ളം മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: പൂന്തുറയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശിയായ ഡേവിസ്സന്‍റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും രാവിലെ കണ്ടെത്തിയത്.
കാണാതായ രണ്ടു പേർക്ക് വേണ്ടിയുള്ള തീര സംരക്ഷണസേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്. ഷെവരിയാർ, ജോസഫ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ കടൽക്ഷോഭത്തിൽ മറിഞ്ഞത്. കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ തിരികെ കരക്കടുപ്പിക്കാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. കാണാതായ പൂന്തുറ, വലിയതുറ, വിഴിഞ്ഞം സ്വദേശികളായ 10 പേരിൽ ഏഴു പേരെ രക്ഷപ്പെടുത്തി.
രാവിലെ മന്ത്രിമാരായ സജി ചെറിയാനും ആന്‍റണി രാജുവും വിഴിഞ്ഞത്തെത്തി. തീരസംരക്ഷ സേനാ അധികൃതരുമായി മന്ത്രിമാർ ചർച്ച നടത്തി. കൂടാതെ, കാണാതായ ജോസഫ് വീട് മന്ത്രിമാർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.